വൈക്കം: തലയാഴം പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തീർത്ത വള്ളി ദേവയാനി സമേതനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ഭക്തിനിർഭരമായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് നാരായണൻ വൈകശേരിൽ മണീടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് അഷ്ടബന്ധം ചാർത്തി വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രാണ പ്രതിഷ്ഠാകർമ്മം നടന്നത്. തുടർന്ന് കലശാഭിഷേകം നടത്തി. പ്രാണ പ്രതിഷ്ഠ ദർശന സായൂജ്യം നേടാൻ ക്ഷേത്രാങ്കണത്തിൽ നൂറു കണക്കിന് ഭക്തരാണെത്തിയത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഒരു നൂറ്റാണ്ടിലധികമായി തലമുറകൾ പൂജിച്ച് ആരാധിച്ചു വരുന്ന പള്ളിയാട് ഐക്കര ഭജനമഠമാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പള്ളിയാട് ഐക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചാണ് ക്ഷേത്ര ശ്രീകോവിൽ നിർമ്മിച്ചത്. ഐക്കരനീലകണ്ഠൻ വൈദ്യർ ഭജനമഠത്തിനായി വിട്ടു നൽകിയ ഭൂമി പിന്നീട് ഐക്കര ദിവാകരൻ ക്ഷേത്രം ട്രസ്റ്റിൻ്റെ പേരിൽ തീറെഴുതി നൽകുകയായിരുന്നു.