വെച്ചൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. വെച്ചൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.ടി. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കേരള കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ് വലിയതറയിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, പി.എൻ. ശിവൻകുട്ടി, കെ. ഗിരീശൻ, ഷാജി മുഹമ്മദ്, പി.വി.ജയന്തൻ, ബിൻസി ജോസഫ്, ആൻസിതങ്കച്ചൻ, യു. ബാബു, കെ. സുരേഷ്കുമാർ, എസ്. മനോജ് കുമാർ, ജോസഫ് വടക്കേടത്ത്, പി.ജി. ഷാജി,രഘു തോട്ടപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
