വെള്ളികുളം: നാല്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വാഗമൺ കുരിശു മലയിലേക്ക് നടത്തിയതീർത്ഥാടനം ഭക്തിസാന്ദ്രമാക്കി. പാലാ രൂപത വികാരി ജനറാൾ മോൺ. റവ.ഡോ ജോസഫ് കണിയോടിക്കൽ ആഘോഷമായ സ്ലീവാ പാതയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.
ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ, ഫാ. ജേക്കബ് താന്നിക്കാപ്പാറ, ഫാ.റിനോ വിൻസെൻറ് പുത്തൻപുരക്കൽ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികത്വം വഹിച്ചു.തിരുകർമ്മങ്ങൾക്കുശേഷം എല്ലാവർക്കും നേർച്ച ഊൺ വിതരണം ചെയ്തു. വെള്ളികുളം, അടിവാരം ഇടവകകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമായി നൂറുകണക്കിന് വിശ്വാസികൾ കുരിശുമല തീർത്ഥാടനത്തിൽ പങ്കെടുത്തു.