വെള്ളികുളം: വെള്ളികുളം സെൻറ് ആൻറണീസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് - ഹൈമാനൂസാ ദ് മെൽസാ -ഏപ്രിൽ ഏഴിന് ആരംഭം കുറിക്കും. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും . വിശ്വാസോത്സവത്തിന് മുന്നോടിയായി ഫാ. ജേക്കബ് താന്നിക്കാപ്പാറയിൽ പതാക ഉയർത്തും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
വിശുദ്ധ കുർബാന, ജപമാല, ആരാധന, കുരിശിൻ്റെ വഴി,സപ്രാ, റംശാ പ്രാർത്ഥനകൾ, ദൈവവിളി, ലഹരിവിരുദ്ധ സെമിനാറുകൾ, വിശ്വാസോത്സവ സെക്ഷനുകൾ,വിശുദ്ധരെ പരിചയപ്പെടുത്തൽ, കലാ-കായിക മത്സരങ്ങൾ,ലോഗോസ് ക്വിസ്, ബമ്പർ നറുക്കെടുപ്പ് എന്നീ പരിപാടികൾ നടത്തപ്പെടുന്നു.ഇതോടനുബന്ധിച്ച് ഏപ്രിൽ 11 നാല്പതാം വെള്ളിയാഴ്ച സൺഡേസ്കൂൾ കുട്ടികൾ വാഗമൺ കുരിശുമല തീർഥാടനവും നടത്തുന്നു.പന്ത്രണ്ടാം തീയതി ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയും തുടർന്ന് പൊതുസമ്മേളനവും നടത്തപ്പെടുന്നതാണ്. സമ്മാനദാനം, പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് യാത്രയയപ്പ് നൽകുന്നതാണ്.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന അവധിക്കാല വിശ്വാസോത്സവ ക്യാമ്പിന് വികാരി ഫാ .സ്കറിയ വേകത്താനം, ഫാ. ജേക്കബ് താന്നിക്കാപ്പാറയിൽ, ജോമോൻ ജോർജ് കടപ്ലാക്കൽ, സിസ്റ്റർ ട്രീസാ അരയത്തുംകര, സിസ്റ്റർ ഷാനി താന്നിപ്പൊതിയിൽ, സിസ്റ്റർ ഷാൽബി, ആൽബിൻ തോട്ടപ്പള്ളിൽ, സ്റ്റെഫി മൈലാടൂർ, സാന്റോ തേനംമാക്കൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, സിനി വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നതാണ്.