വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ ലോക്സഭയിൽ വെക്കുക. 8 മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ബില്ലിനെ പിന്തുണക്കണമെന്ന കെസിബിസി നിലപാട് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.
ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെ ശക്തമായി എതിർക്കാൻ കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ധാരണയായിരുന്നു. അതിൽ മുഴുവൻ ഇൻഡ്യാ സഖ്യ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസ് എംപിമാരുമായും രാഹുൽഗാന്ധി പ്രത്യേക കൂടിക്കാഴ്ച നടത്തി.
അതേസമയം ബിൽ ഒരുവിഭാഗത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. ബിൽ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
