Hot Posts

6/recent/ticker-posts

വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി

വഖഫ് ഭേദഗതി ബില്ലിൽ വ്യക്തമായ നിലപാടുകളാണ് ജോസ് കെ മാണി എംപി സ്വീകരിച്ചിട്ടുള്ളത്. വഖഫ് വിഷയവുമായി ഉയർന്നുകേട്ടിട്ടുള്ള പ്രശ്നങ്ങളുടെ ഇരുവശവും വ്യക്തമാക്കിയുള്ള പ്രസംഗമാണ് ജോസ് കെ മാണി എംപി പാർലമെന്റിൽ നടത്തിയത്. നീതിക്കായി കോടതിയെ സമീപിക്കുവാൻ കഴിയുന്ന പൗരാവകാശത്തെ പിന്തുണയ്ക്കുകയും, അതേസമയം ഇതര മതസ്ഥരെ വഖഫ് ബോർഡിൽ തിരുകി കയറ്റാൻ ശ്രമിക്കുന്നതിനെ ശക്തമായി എതിർക്കുകയും ജോസ് കെ മാണി ചെയ്യുന്നുണ്ട്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 
വർഷങ്ങളായി ജീവിച്ചും അനുഭവിച്ചും വരുന്ന ഭൂമിയിൽ തുടർന്നും ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ജനങ്ങൾക്കുള്ള ഐക്യദാർഢ്യം ആവർത്തിക്കുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. അവരുടെ അവകാശങ്ങൾ ഒരു ഘട്ടത്തിലും നഷ്ടപ്പെടാൻ ഇടവരരുതെന്നും, അത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു. 
അതേസമയം വഖഫ് ബോർഡുകളുടെ സ്വേച്ഛാപരമായ ഭൂമി ഏറ്റെടുക്കൽ തടയുന്നതിനുള്ള പരിഷ്കാരങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു. അതേസമയം സെൻട്രൽ വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും മുസ്‌ലിംകളല്ലാത്ത അംഗങ്ങളെ അനുവദിക്കുന്ന വ്യവസ്ഥകളെ ശക്തിയായി എതിർക്കുന്നതായും വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങളിൽ കൈകടത്തുന്ന ബില്ലിലെ വ്യവസ്ഥകളെ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
തൻ്റെ പാർട്ടിയായ കേരള കോൺഗ്രസ് - എം, വഖഫ് ബോർഡ് തീരുമാനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാമെന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. രാജ്യം എപ്പോഴും മതങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും എന്നാൽ, ഈ സന്തുലനത്തെ തകർക്കുന്ന ജനാധിപത്യവിരുദ്ധ ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഭേദഗതികൊണ്ട് മുനമ്പത്തെയും സമാനമായ മറ്റിടങ്ങളിലെയും പ്രശ്നം പരിഹരിക്കാനാകുമോ എന്നും ജോസ് കെ മാണി ചോദിച്ചു. ഈ ഭേദഗതിയിനിലവിൽ വന്നാൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥ ബില്ലിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിലവിൽ ട്രൈബ്യൂണലുകളുടെയും കോടതികളുടെയും പരിഗണനയിലുള്ള കേസുകളിൽ ആശ്വാസം നൽകുന്നതല്ല ഈ ബിൽ. നിലവിലുള്ള കേസുകളിലേക്കു കുടി നീളുന്ന വ്യവസ്ഥയില്ലെങ്കിൽ ഈ വിഷയങ്ങളിൽ പരിഹാരം സാധ്യമല്ല. അതുകൊണ്ട് നിയമപരമായ അടിയന്തര ഇടപെടലാണ് ഇപ്പോൾ ആവശ്യം. നിലവിൽ വഖഫ് ബോർഡുകൾ ശക്തമായ സ്വയം ഭരണാവകാശത്തോടെ നിലകൊള്ളുന്നവയാണ്. ഏത് ഭൂമിയും വഖഫാക്കി മാറ്റാനുള്ള അധികാരം അവർക്കുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് അവകാശം ഉന്നയിച്ചതിനാൽ ഭൂമി നഷ്‌ടപ്പെടുമോയെന്നുള്ള ഭീതിയിലാണ് 610 കുടുംബങ്ങളെന്നും എംപി പറഞ്ഞു.
യഥാർഥ വഖഫ് നിയമത്തിലെ നീതിരഹിത വ്യവസ്ഥകളെ എതിർക്കുന്ന മതനേതാക്കന്മാരുടെയും ബിഷപ്പുമാരുടെയും നിലപാടിനൊപ്പമാണ് താനെന്ന് എംപി ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ വഖഫ് ബോർഡുകൾ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടുമ്പോൾ വഖഫ് ട്രൈബ്യൂണലുകളെ മാത്രമേ സമീപിക്കാൻ സാധിക്കുവെന്നും ഇവർ മിക്കവാറും ബോർഡുകൾക്ക് അനുകൂലമായാണ് വിധി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു